തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തകൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ഓൺലൈൻ മാധ്യമമായ ദേശീയ ശബ്ദം (desiyashabdam.com) പ്രവർത്തനമാരംഭിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ തമ്പുരാൻ ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ദേശീയ വാർത്ത ദിനപത്രത്തിന്റെ മുൻ പത്രാധിപരായിരുന്ന സുരേഷ് കുമാറാണ് ദേശീയ ശബ്ദം പോർട്ടലിന്റെ എഡിറ്റർ. നിഷ്പക്ഷവും സത്യസന്ധവുമായ വാർത്തകൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെയും ദേശീയ തലത്തിലെയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായ ഇടപെടൽ നടത്താനാണ് ഈ മാധ്യമം ലക്ഷ്യമിടുന്നത്.
മാധ്യമരംഗത്തെ ദീർഘകാലത്തെ പ്രവൃത്തിപരിചയവുമായി എത്തുന്ന സുരേഷ് കുമാറിന്റെ ഈ പുതിയ ചുവടുവെപ്പ് ഓൺലൈൻ വാർത്താലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷ്, സൗഹൃദചെപ്പ് ജനറൽ സെക്രട്ടറി വിജയകുമാർ അനുഗ്രഹ, രാജേഷ് കുമാർ ആലപ്പുറം, അജിത് തുടങ്ങിയവർ പങ്കെടുത്തു ആശംസകൾ നേർന്നു.




