കൊല്ലം: മുതിർന്ന പൗരന്മാരുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റലിലെ ജെറിയാട്രിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വയോജന ദിനാഘോഷം സംഘടിപ്പിക്കും. “Celebration of Ageing – Embracing the Golden Years” എന്ന പേരിലുള്ള പരിപാടി ഒക്ടോബർ 8ന് സെക്കൻഡ് ഫ്ലോർ ഓഡിറ്റോറിയത്തിൽ നടക്കും. വാർദ്ധക്യം ആരോഗ്യപൂർണമായി ആസ്വദിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് വിദഗ്ധർ പരിപാടിയിൽ സംസാരിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം, ജീവിതശൈലി, പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച ക്ലാസുകളും ചർച്ചകളും ഉണ്ടാകും. പരിപാടിയുടെ ഭാഗമായി…
ജെഎംഎയുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ് ന്യൂഡൽഹിയിൽ
ന്യൂഡൽഹി: ഉത്തരവാദിത്തപരവും ധാർമ്മികവുമായ ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ് ആൻഡ് നാഷണൽ എക്സലൻസ് അവാർഡ്സ് 2026 ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്നു. രാമകൃഷ്ണ പരമഹംസ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെഎംഎ) സഹകരണത്തോടെയും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിലിന്റെ (ജെഎംഎജിസി) രക്ഷാകർതൃത്വത്തിലുമാണ് നടന്നത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ച ഡിജിറ്റൽ ന്യൂസ് ആൻഡ്…
ഇരട്ട ലോക റെക്കോർഡ് നേട്ടവുമായി മെഡിട്രീന ആശുപത്രി
തിരുവനന്തപുരം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി മെഡിട്രീന ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 310 വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങലയും ലൈവ് കാർഡിയോ എക്സർസൈസും സംഘടിപ്പിച്ചതാണ് ഒരു റെക്കോർഡ് നേട്ടമായി മാറിയത്. മെഡിട്രീന ആശുപത്രി ചെയർമാനും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാറിന്റെ അന്താരാഷ്ട്രതലത്തിലുള്ള ചികിത്സാ പ്രവർത്തനങ്ങൾക്കാണ് രണ്ടാമത്തെ ലോക റെക്കോർഡ് അംഗീകാരം ലഭിച്ചത്. 17 രാജ്യങ്ങളിൽ ഇന്റർവെൻഷണൽ…
മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം: ജെ.എം.എ.
കാഞ്ഞിരപ്പള്ളി: എസ്.ഡി. കോളേജിലുണ്ടായ സംഘർഷത്തിനിടെ മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കാഞ്ഞിരപ്പള്ളിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷായെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ക്യാമ്പസിന് പുറത്തുവച്ച് പിന്നിൽനിന്നെത്തിയയാൾ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് അസോസിയേഷന്റെ ആരോപണം. എസ്.എഫ്.ഐ പ്രവർത്തകരെ സഹായിക്കാനെത്തിയ ഡി.വൈ.എഫ്.ഐ…
ജെ.എം.എ. സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (ഇ.ബി.എം. ന്യൂസ്) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള (ടിപ്പ് ഓഫ് ഇന്ത്യ ന്യൂസ്), ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൾ (കലാകൗമുദി), സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ (രാഷ്ട്രവാദി ന്യൂസ്), സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ (മീഡിയ ട്വന്റി),…
ഡിജിറ്റൽ മാധ്യമരംഗത്ത് സ്വയം നിയന്ത്രണം ശക്തമാക്കണം: ജെ.എം.എ
സുരേഷ് കുമാർ തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, സ്വതന്ത്ര വെബ് പോർട്ടലുകളുടെയും പ്രാദേശിക യൂട്യൂബ് വാർത്താ ചാനലുകളുടെയും എണ്ണം വർധിച്ചതോടെ വാർത്താ വിതരണ രംഗത്ത് വലിയ മാറ്റങ്ങളുണ്ടായതായി ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) വിലയിരുത്തി. കൃത്യമായ നിയന്ത്രണ സംവിധാനങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും അഭാവം ഡിജിറ്റൽ മാധ്യമരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾ പ്രകാരം ഡിജിറ്റൽ വാർത്താ പ്രസാധകർക്ക് ത്രിതല പരാതി പരിഹാര…
മതസൗഹാർദ്ദത വിളിച്ചോതി വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ നബിദിന നേർച്ച വിതരണം
തിരുവനന്തപുരം: നബിദിനാഘോഷങ്ങളുടെ ഭാഗമായി വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന നേർച്ച വിതരണം നടത്തി. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളിച്ച് ജാതി-മത ഭേദമന്യേ നടത്തുന്ന ഈ കൂട്ടായ്മ ശ്രദ്ധേയമായി. വിശ്വാസികളും നാട്ടുകാരും ഒരുമിച്ച് സാമ്പത്തികമായി സഹകരിച്ചാണ് നേർച്ച വിതരണം നടത്തുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പരിപാടിയുടെ ഭാഗമാകുന്നതിലൂടെ മതസൗഹാർദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് പരിപാടി നൽകുന്നത്. ആഗസ്റ്റ് 24ന് നടന്ന നേർച്ച വിതരണത്തിൽ ഏകദേശം 3,000 കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും ഭക്ഷണം നൽകുക…
തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശ്രീ. വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരങ്ങൾ അറിയിക്കുകയും ഓൺലൈൻ മാധ്യമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിക്കുകയും ചെയ്തു. വ്യാജ പ്രസ്സ് കാർഡുകളുമായി മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾ യഥാർത്ഥ മാധ്യമങ്ങൾക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് ജെ.എം.എ ചൂണ്ടിക്കാട്ടി. നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ:…
വി. ഡി. സതീശൻ: കേരളം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി
കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ് ശ്രീ വി. ഡി. സതീശന്റെ നേതൃത്വം. നിയമസഭയ്ക്കകത്തും പുറത്തും കൃത്യമായ നിലപാടുകളിലൂടെയും പ്രായോഗികമായ ഇടപെടലുകളിലൂടെയും അദ്ദേഹം ജനമനസ്സുകളിൽ ശക്തമായ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു. വി. ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയാൽ അത് ഐക്യജനാധിപത്യ മുന്നണിക്ക് (UDF) ഒരു തുടർഭരണം ഉറപ്പാക്കുമെന്ന വിലയിരുത്തലുകൾ രാഷ്ട്രീയ നിരീക്ഷകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും സജീവമാണ്. കേരളത്തിലെ ജനങ്ങൾ എന്തുകൊണ്ട് അദ്ദേഹത്തെ ആഗ്രഹിക്കുന്നു എന്നതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്: 1. ജനപക്ഷ നിലപാടുകളും വിഷയങ്ങളിലെ…
ചികിത്സാച്ചിലവിൽ വൻ ഇളവ്; ട്രാവൻകൂർ മെഡിസിറ്റിയിൽ മെഗാ സർജറി ക്യാമ്പ് 20 മുതൽ
കൊല്ലം: ശസ്ത്രക്രിയകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഗാ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 20 മുതൽ 25 വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുക. ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്സ്, എൻഡോക്രൈൻ സർജറി, ഇ.എൻ.ടി, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരുടെ സേവനമാണ് ക്യാമ്പിൽ ലഭ്യമാക്കിയിരിക്കുന്നത്. ചികിത്സാച്ചിലവ് സാധാരണക്കാർക്ക് വലിയ ബാധ്യതയാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സൗജന്യ പരിശോധനാ ക്യാമ്പ് ഒരുക്കുന്നതെന്ന് ആശുപത്രി അധികൃതർ…













