തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (ഇ.ബി.എം. ന്യൂസ്) ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള (ടിപ്പ് ഓഫ് ഇന്ത്യ ന്യൂസ്), ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൾ (കലാകൗമുദി), സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ (രാഷ്ട്രവാദി ന്യൂസ്), സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ (മീഡിയ ട്വന്റി), തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ (ദേശീയ വാർത്ത) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന-ജില്ലാ നേതാക്കളായ ഓടനാവട്ടം അശോക് (കേരളകൗമുദി), സാബു ശങ്കർ (കേരള പീഡിയ), പ്രീത ഡാനിയൽ (കേരളാസ് ടുഡേ), ശ്രീജ (സ്പാർക്ക് മീഡിയ), ഷീജ (ഐ മീഡിയ), രമ്യ വി. ആർ. (ന്യൂസ് ഫൈവ്), ബിന്ദു (സ്പ്രിംഗ് ലൈഫ് മീഡിയ), ജോസഫ് (ലോക്പാൽ മീഡിയ) എന്നിവരും നിരവധി ജെ.എം.എ. അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
ഗാന്ധാരി അമ്മൻ കോവിൽ റോഡ്, സ്റ്റാച്യു, ജി.പി.ഒ., തിരുവനന്തപുരം–695001 എന്ന വിലാസത്തിലാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്.




