തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (ഇ.ബി.എം. ന്യൂസ്) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള (ടിപ്പ് ഓഫ് ഇന്ത്യ ന്യൂസ്), ദേശീയ സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൾ (കലാകൗമുദി), സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ (രാഷ്ട്രവാദി ന്യൂസ്), സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ (മീഡിയ ട്വന്റി),…




