ന്യൂഡൽഹി: ഉത്തരവാദിത്തപരവും ധാർമ്മികവുമായ ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ് ആൻഡ് നാഷണൽ എക്സലൻസ് അവാർഡ്സ് 2026 ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്നു. രാമകൃഷ്ണ പരമഹംസ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെഎംഎ) സഹകരണത്തോടെയും ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിലിന്റെ (ജെഎംഎജിസി) രക്ഷാകർതൃത്വത്തിലുമാണ് നടന്നത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ച ഡിജിറ്റൽ ന്യൂസ് ആൻഡ്…




