ദേശീയ ശബ്ദം’ ഓൺലൈൻ പോർട്ടൽ പ്രവർത്തനമാരംഭിച്ചു; ഉദ്ഘാടനം ആദിത്യ വർമ്മ നിർവ്വഹിച്ചു
Kerala

ദേശീയ ശബ്ദം’ ഓൺലൈൻ പോർട്ടൽ പ്രവർത്തനമാരംഭിച്ചു; ഉദ്ഘാടനം ആദിത്യ വർമ്മ നിർവ്വഹിച്ചു

Spread the love

തിരുവനന്തപുരം: പ്രമുഖ പത്രപ്രവർത്തകൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ ഓൺലൈൻ മാധ്യമമായ ദേശീയ ശബ്ദം (desiyashabdam.com) പ്രവർത്തനമാരംഭിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ തമ്പുരാൻ ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

​ദേശീയ വാർത്ത ദിനപത്രത്തിന്റെ മുൻ പത്രാധിപരായിരുന്ന സുരേഷ് കുമാറാണ് ദേശീയ ശബ്ദം പോർട്ടലിന്റെ എഡിറ്റർ. നിഷ്പക്ഷവും സത്യസന്ധവുമായ വാർത്തകൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെയും ദേശീയ തലത്തിലെയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായ ഇടപെടൽ നടത്താനാണ് ഈ മാധ്യമം ലക്ഷ്യമിടുന്നത്.

​മാധ്യമരംഗത്തെ ദീർഘകാലത്തെ പ്രവൃത്തിപരിചയവുമായി എത്തുന്ന സുരേഷ് കുമാറിന്റെ ഈ പുതിയ ചുവടുവെപ്പ് ഓൺലൈൻ വാർത്താലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

​ചടങ്ങിൽ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ ദേശീയ അധ്യക്ഷൻ വൈശാഖ് സുരേഷ്, സൗഹൃദചെപ്പ് ജനറൽ സെക്രട്ടറി വിജയകുമാർ അനുഗ്രഹ, രാജേഷ് കുമാർ ആലപ്പുറം, അജിത് തുടങ്ങിയവർ പങ്കെടുത്തു ആശംസകൾ നേർന്നു.

07/04/2026
April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

    ABOUT

    Rashtrawadi News is dedicated to upholding the values of national integrity and transparent journalism. As a multi-language news platform, we provide in-depth analysis of national policies, governance, and cultural heritage.

    Tel : +91 9809118811
    Email : mail@rashtrawadinews.com
    Address : Gandariamman Kovil Road, Statue, GPO, Thiruvananthapuram, Kerala – 695001, India