കൊല്ലം: മുതിർന്ന പൗരന്മാരുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റലിലെ ജെറിയാട്രിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വയോജന ദിനാഘോഷം സംഘടിപ്പിക്കും. “Celebration of Ageing – Embracing the Golden Years” എന്ന പേരിലുള്ള പരിപാടി ഒക്ടോബർ 8ന് സെക്കൻഡ് ഫ്ലോർ ഓഡിറ്റോറിയത്തിൽ നടക്കും. വാർദ്ധക്യം ആരോഗ്യപൂർണമായി ആസ്വദിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് വിദഗ്ധർ പരിപാടിയിൽ സംസാരിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം, ജീവിതശൈലി, പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച ക്ലാസുകളും ചർച്ചകളും ഉണ്ടാകും. പരിപാടിയുടെ ഭാഗമായി…




