കൊല്ലം: ശസ്ത്രക്രിയകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഗാ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 20 മുതൽ 25 വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുക. ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്സ്, എൻഡോക്രൈൻ സർജറി, ഇ.എൻ.ടി, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരുടെ സേവനമാണ് ക്യാമ്പിൽ ലഭ്യമാക്കിയിരിക്കുന്നത്. ചികിത്സാച്ചിലവ് സാധാരണക്കാർക്ക് വലിയ ബാധ്യതയാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സൗജന്യ പരിശോധനാ ക്യാമ്പ് ഒരുക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പരിശോധനയ്ക്കുള്ള രജിസ്‌ട്രേഷനും ഡോക്ടർമാരുടെ കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ, ലാബ് പരിശോധനകൾക്ക് 30 ശതമാനം വരെയും സ്കാനിംഗ് അടക്കമുള്ള റേഡിയോളജി പരിശോധനകൾക്ക് 20 ശതമാനം വരെയും ഇളവ് ലഭിക്കും. ക്യാമ്പിലൂടെ ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെടുന്നവർക്ക് ആകെ ചിലവിൽ 25 ശതമാനം ഇളവ് നൽകുന്നുണ്ട്. സർജറി ആവശ്യമായ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
ക്യാമ്പിൽ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പ്രത്യേക ആനുകൂല്യങ്ങളും കാത്തിരിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് നിലവാരത്തിലുള്ള അത്യാധുനിക ശസ്ത്രക്രിയാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ താല്പര്യമുള്ളവർ 8714221333, 9446375431 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. കൊല്ലം മേഖലയിലുള്ളവർക്ക് കുറഞ്ഞ ചിലവിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ട്രാവൻകൂർ മെഡിസിറ്റി അറിയിച്ചു.




